കാഞ്ഞിരമറ്റം: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഗ്രിമ നഴ്സറികളുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കര്‍ഷക ദള ഫെഡറേഷന് സംഘടിപ്പിച്ച അഗ്രി ഫെസ്റ്റ് കര്‍ഷകര്‍ക്ക് ആവേശമായി. ഫെഡറേഷന് രക്ഷാധികാരി ഫാ. ജോസഫ് മണ്ണനാല് അവക്കോഡ തൈ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ജോസ് തോമസ് കളരിക്കലിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പേണ്ടാനത്ത് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കല്‍, ജെയ്മോന് പുത്തന്‍പുരയ്ക്കല്‍, ടോം ജേക്കബ് ആലയ്ക്കല്‍, സിബി കണിയാംപടി, ജിജി സിന്റോ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ ചെരിപുറം, സജി നാഗമറ്റം, ബെന്നി വേങ്ങത്താനം, തോമസ് കൈപ്പന്‍പ്ലാക്കല്‍, സാജു വടക്കേല്‍ , ജോസ് ചെരിപുറം, സുരേഷ് കുന്നേലേമുറി, ജോസ് മാത്യു തോലാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.